മലപ്പുറം: കെ.എൻ.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള മസ്ജിദ് കോൺഫറൻസ് 17ന് ചെമ്മാട് താജ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പി.പി.ഉണ്ണിക്കുട്ടി മൗലവി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ഹാരിസ് ബീരാൻ എം.പി മുഖ്യാതിഥിയാവും. 'വഖഫ് നിയമഭേദഗതി; മഹല്ലുകളുടെ ദൗത്യം' എന്ന വിഷയത്തിൽ വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ദീൻ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് ശേഷം പഠനക്ലാസുണ്ടാവും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഡോ.അബ്ദുൽ ഹഖ്, സിറാജ് ചെലേമ്പ്ര, എൻ. കുഞ്ഞിപ്പ, പി.സി.മൻസൂർ, ഉബൈദുള്ള താനാളൂർ, പി.കെ.നൗഫൽ അൻസാരി പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |