തൃശൂർ: ആചാരങ്ങളുടെ ചാരത്തിൽനിന്ന് മനുഷ്യത്വത്തിന്റെ ആൾരൂപമായി മാറാൻ മാർപ്പാപ്പയ്ക്കു കഴിഞ്ഞതായി സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ. സാഹിത്യ അക്കാഡമി സംഘടിപ്പിച്ച മാർപ്പാപ്പ അനുസ്മരണ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാത്തിലും ഒരേ പൊരുളാണെന്നതിനെ പ്രവൃത്തിയിലൂടെ അനുഭവവേദ്യമാക്കിയ മാർപ്പാപ്പയാണ് അദ്ദേഹമെന്ന് ഷൗക്കത്ത് അഭിപ്രായപ്പെട്ടു. സ്ഥാനാരോഹണ സമയത്ത് വിശ്വാസി സമൂഹത്തോട് 'എന്നെ അനുഗ്രഹിക്കണം' എന്ന് അപേക്ഷിച്ചതിൽ തന്നെ മാർപ്പാപ്പയുടെ പ്രത്യയശാസ്ത്രം വെളിവാക്കപ്പെട്ടെന്ന് സുനിൽ പി. ഇളയിടം അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് യോഗമെന്ന് സെക്രട്ടറി സി.പി. അബൂബക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |