തൃശൂർ: എന്റെ കേരളം പദ്ധതിയുടെ ഭാഗമായി 18 മുതൽ 24 വരെയുളള തീയതികളിൽ തേക്കിൻകാട് മൈതാനത്ത് നടത്തുന്ന പ്രദർശന വിപണന സ്റ്റാളിന് കമാനം, പ്രദർശന തട്ടുകൾ, സ്റ്റാളിലേക്ക് ആവശ്യമായ കസേര, മേശ എന്നിവയ്ക്ക് ക്വട്ടേഷനുകൾ ക്ഷണിച്ചു. സ്റ്റാളിന്റെ സ്ഥലം മാർക്ക് ചെയ്ത് തന്നതിനു ശേഷം രണ്ട് ദിവസത്തിനകം പണി പൂർത്തീകരിക്കണം. ക്വട്ടേഷനിൽ നിരക്ക് സ്വയർഫീറ്റിൽ കൃത്യമായി രേഖപ്പെടുത്തണം. താത്പര്യമുള്ളവർ ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 16 ന് 11 മണി വരെയാണെന്ന് ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |