ദുബായ്: തനിക്കെതിരെ കേസ് നൽകിയ തൃശൂർ സ്വദേശിയായ വ്യവസായി നാസിൽ അബ്‌ദുള്ളയോട് വിരോധമില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തന്റെ പേരിലുള്ള സിവിൽ കേസ് അജ്‌മാൻ കോടതി തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തള്ളിയെന്നും യാത്ര വിലക്ക് എടുത്തുകളഞ്ഞെന്നും തുഷാർ യു.എ.ഇയിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നീതിയും സത്യവും വിജയിച്ചിരിക്കുന്നു. പ്രതിസന്ധിയിൽപെട്ട സമയത്ത് പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പാർസ്പോർട്ട് കയ്യിൽ ലഭിച്ചാൽ ഒാണത്തിന് നാട്ടിലെത്തും. പരാതിക്കാരൻ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി കേസ് തള്ളിയത്. അതിന്റെ വിശദ വിവരങ്ങൾ നാളെ ലഭിക്കുമെന്നും തുഷാർ പറഞ്ഞു. ദുബായ് കോടതിൽ തന്റെ പേരിലുള്ള സിവിൽ കേസ് തള്ളി. കോടതിയിൽ ഹാജരാക്കേണ്ട രേഖകൾക്ക് സമയമെടുത്തത് കൊണ്ടാണ് കേസ് നീണ്ടുപോയത്. നാല് ദിവസം മുമ്പാണ് രേഖകൾ കോടതിയിൽ ഹാജറാക്കിയത്. കേസിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നു. എന്നാൽ ചിലർ കേസ് വർഗീയവൽക്കരിൻ ശ്രമിച്ചെന്നും തുഷാർ കൂട്ടിച്ചേർത്തു.
ഒമ്പത് മില്യൻ ദിർഹം തരാനുണ്ടെന്ന് കാട്ടി തൃശൂർ സ്വദേശി നൽകിയ പരാതിയിൽ കഴിഞ്ഞ മാസമാണ് തുഷാറിനെ അജ്മാൻ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. താൻ നാസിലിന് ചെക്ക് നൽകിയിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയതെന്നുമായിരുന്നു കേസിൽ തുഷാറിന്റെ നിലപാട്. ഇത് ശരിവയ്‌ക്കുന്ന വിധം നാസിലിന്റെ ശബ്‌ദ സന്ദേശവും പിന്നാലെ പുറത്തുവന്നു. തുഷാറിനെതിരെ കേസ് കൊടുക്കാൻ നാസിൽ ചെക്ക് സംഘടിപ്പിച്ചത് മറ്റൊരു സുഹൃത്തിൽ നിന്നാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. പേര് വെളിപ്പെടുത്താത്ത മറ്റൊരാൾക്ക് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്നാണ് നാസിൽ സുഹൃത്തിനോടു പറയുന്നത്. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും നാസിൽ ഇതിൽ പറയുന്നുണ്ട്. ഈ ശബ്‌ദ സന്ദേശവും കേസിൽ തുഷാറിന് ഗുണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |