മുത്തൂർ : നാടകരംഗത്ത് സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടിയ ക്ഷേത്രം ഉപദേശക സമിതി അംഗം കൂടിയായ ബാബുരാജ് തിരുവല്ലയ്ക്ക് കാരിക്കോട് തൃക്കണ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഉപദേശക സമിതിയുടേയും ഭക്തജനങ്ങളുടെയും ആഭിമുഖ്യത്തിൽ ആദരവേകി. ആന്റോ ആന്റണി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപദേശകസമിതി പ്രസിഡന്റ് ആർ.രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവാഭരണം കമ്മിഷണർ രെജിലാൽ, നഗരസഭാ ആരോഗ്യകാര്യസമിതി ചെയർപേഴ്സൺ ശോഭാ വിനു, പെരികമന ജയകൃഷ്ണൻ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |