കോവളം: ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭ വെള്ളാർ വാർഡിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തിരുവല്ലം ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.ഡിപിൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ പനത്തുറ പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. വാഴമുട്ടം ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ ഡെങ്കി പ്രതിരോധ ക്ലാസ് നയിച്ചു.വാർഡ് കമ്മിറ്റി അംഗങ്ങളായ വെള്ളാർ സാബു,നെടുമം ശശിധരൻ,പനത്തുറ പ്രശാന്തൻ,ആർ.ഹേമചന്ദ്രൻ,ആരോഗ്യ പ്രവർത്തകരായ ശ്യാമ,ആശാലക്ഷ്മി,പ്രശോഭ,അഞ്ചു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |