കൊല്ലം: എന്റെ കേരളം ആഘോഷ പരിപാടികളുടെ ഭാഗമായി ശിശുക്ഷേമ സമിതി ജില്ലയിലെ ക്വിസ് ചാമ്പ്യന്മാരെ തിരഞ്ഞെടുക്കാൻ മത്സരം സംഘടിപ്പിക്കുന്നു. ഒരു ടീമിൽ രണ്ട് അംഗങ്ങൾക്ക് പങ്കെടുക്കാം. വിജയികൾക്ക് സമ്മാനദാനം എന്റെ കേരളം വേദിയിൽ നൽകും. ഗൂഗിൾ ഫോം വഴിയോ, ഫോണിലൂടെയോ സൗജന്യമായി രജിസ്ട്രേഷൻ നടത്താം. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ഇന്റർ നാഷണൽ ക്വിസിംഗ് അസോസിയേഷനുമായി സഹകരിച്ച് ജില്ലയിലെ സ്കൂളുകളിൽ ക്വിസിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനും, ക്വിസ് ക്ലബ് പ്രവർത്തനം വിപുലീകരിക്കുന്നതിനും മുന്നോടിയായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. ക്വിസ് മത്സരം 19ന് രാവിലെ 10ന് കൊല്ലം ജില്ലാ കളക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. ഡി.ഷൈൻ ദേവ് അറിയിച്ചു. ഫോൺ: 9447571111, 9447719520.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |