തൃശൂർ: അമല മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗവും സൗത്ത് ഇന്ത്യൻ മെഡിക്കോ ലീഗൽ അസോസിയേഷനും സംയുക്തമായി നടക്കുന്ന ഏകദിന ശിൽപ്പശാലയും എം.ആർ. ചന്ദ്രൻ അനുസ്മരണ പ്രഭാഷണവും 17ന് നടക്കും. 'നീതി നിർവഹണത്തിൽ ഡോക്ടറുടെ പങ്ക്', 'ഡോക്ടർ രോഗി ബന്ധം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാകും ശിൽപ്പശാല. പ്രതീകാത്മക കോടതിമുറിയുടെ ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രമ്യ മേനോനും ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സി.എം.ഐയും ചേർന്ന് നിർവഹിക്കും. ഫാ. ആന്റണി മണ്ണുംമേൽ, പ്രൊഫ. ഡോ. പ്രിൻസ് എം. പോൾ, പ്രൊഫ. ഡോ. ബോബൻ ബാബു, ഡോ. അജിൻ ജോസഫ്, പി.ആർ.ഒ ജോസഫ് വർഗീസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |