കുട്ടികളുടെ രസകരമായ വീഡിയോകൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. സുഹൃത്തിനൊപ്പം തനിക്കും തോൽക്കണമെന്ന് പറയുന്ന ഒരു കുട്ടിയാണ് ഇപ്പോൾ നവമാദ്ധ്യമങ്ങളിലെ താരം. പഠനത്തെക്കുറിച്ച് അമ്മയോട് സംസാരിക്കുകയായിരുന്നു കുട്ടി.
ചിന്തി അഥർവ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സുഹൃത്തുക്കളാണ് പഠനത്തേക്കാൾ പ്രധാനം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പിന്നിൽ നിൽക്കുക മണ്ടന്മാരാണെന്ന് അമ്മ പറയുമ്പോൾ എങ്കിൽ തങ്ങൾ മണ്ടന്മാരായി നിന്നോളാമെന്നും സുഹൃത്തിന്റെ കൂടെ തോറ്റോളാമെന്നൊക്കെ മകൻ കൂളായി പറയുകയാണ്. ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ഒരു ലക്ഷത്തിലധികം പേർ ലൈക്കും ചെയ്‌തിട്ടുണ്ട്.
വീഡിയോ വൈറലായതോടെ കുട്ടിയുടെ ആറ്റിറ്റ്യൂടിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. 'അവൻ വളരെ ക്യൂട്ട് ആണ്, യഥാർത്ഥ സൗഹൃദം' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |