പ്രായഭേദമന്യ ഈ കാലഘട്ടത്തിൽ എല്ലാവരെയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ് നര. നരച്ചമുടി നമ്മുടെ ജീവിത ശെെലിയിലെ മാറ്റങ്ങളും കാലാവസ്ഥയും ഉപയോഗിക്കുന്ന ഹെയർ കെയർ പ്രോഡക്ടസിന്റെ പാർശ്വഫലങ്ങളുമാണ് ഇതിന് പ്രധാന കാരണം. ഇത്തരത്തിൽ മുടി നരച്ചാൽ മാർക്കറ്റിൽ കാണുന്ന കെമിക്കൽ നിറഞ്ഞ പല ഡെെകളും വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും. എന്നാൽ ഇത് മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് തിരിച്ചറിയുക.
മുടി നരയ്ക്കാതിരിക്കാൻ പ്രകൃതിദത്തമായ നിരവധി വഴികളുണ്ട്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഡെെ പരിചയപ്പെട്ടാലോ? ഇതിൽ പ്രധാനമായി വേണ്ടത് ഉള്ളിത്തൊലിയാണ്. ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ തലമുടി വളരാനും സ്വാഭാവിക നിറം മെച്ചപ്പെടുത്താനും സഹായിക്കും.
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ഈ ഹെയർ ഡെെ തയ്യാറാക്കാൻ ആദ്യം ഇരുമ്പ് ചീനച്ചട്ടി എടുക്കുക. ശേഷം അതിലേക്ക് ബദാം, ഉലുവ, ഉള്ളിയുടെ തൊലി എന്നിവ ചേർത്ത് വറുക്കാം. അവ കറുത്ത നിറമാകുമ്പോൾ അടുപ്പണച്ച് തണുപ്പിക്കാൻ വയ്ക്കുക. ഇത് നന്നായി പൊടിച്ചെടുക്കാം. ഈ പൊടിയിൽ കുറച്ച് എടുത്ത് ഒരു ബൗളിലേക്ക് മാറ്റുക. ശേഷം അതിലേക്ക് വിറ്റാമിൻ ഇ ക്യാപ്സൂൾ പൊട്ടിച്ചൊഴി ഇളക്കി യോജിപ്പിക്കാം കുറച്ച് വെളിച്ചെണ്ണയും ചേർക്കാം. എണ്ണമയം ഒട്ടും ഇല്ലാത്ത മുടിയിൽ വേണം ഈ ഡെെ പുരട്ടാൻ. ബ്രെഷ് ഉപയോഗിച്ച് നരച്ച ഭാഗത്ത് പുരട്ടുക. രണ്ട് മണിക്കൂറിന് ശേഷം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകി കളയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |