പാമ്പാക്കുട : കുടുംബശ്രീ ദിനത്തോടനുബന്ധിച്ച്, പാമ്പാക്കുട ഗ്രാമ പഞ്ചായത്തിലെ ഏറ്റവും മികച്ച സംരംഭകയായി, പാമ്പാക്കുട സി.ഡി.എസ് ഗ്രാമപഞ്ചായത്ത് അംഗം റീജമോൾ ജോബിയെ തിരഞ്ഞെടുത്തു. സംസ്ഥാന മിഷൻ നടത്തിയ കുടുംബശ്രീ അവാർഡ് മത്സരത്തിൽ, പാമ്പാക്കുട ബ്ലോക്കിൽ നിന്ന് ജില്ലാ തലത്തിലേക്ക് റീജമോളെ തിരഞ്ഞെടുത്തിരുന്നു. ബ്രൈറ്റ് എന്ന പേരിലുള്ള സംരംഭം വഴിയായി 27 തരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു, ബിന്ദു മോഹനൻ അദ്ധ്യക്ഷത വഹിച്ചു. റീന എബ്രഹാം, ഫിലിപ്പ് ഇരട്ടയാനിയിൽ, ഉഷാ രമേശ്,ബേബി ജോസഫ്, ജിനു സി ചാണ്ടി, ലിസി ബെന്നി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |