കൊച്ചി: ജൂബിലി വർഷം പ്രമാണിച്ച് വരാപ്പുഴ അതിരൂപത ഫാമിലി കമ്മിഷനും കെ.സി.ബി.സി പ്രോലൈഫ് സമിതിയും സംയുക്തമായി സംഘടിപ്പിച്ച കുടുംബസംഗമം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് സംസ്ഥാന സമിതി പ്രസിഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, ഫാമിലി കമ്മിഷൻ ഡയറക്ടർ ഫാ.അലക്‌സ് കുരിശു പറമ്പിൽ , സി.ജോസഫിന, റ്റാബി ജോർജ്, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് സ്‌കോളർഷിപ്പുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. രാവിലെ നടന്ന ദിവ്യബലിക്ക് ആശിർഭവൻ ഡയറക്ടർ ഫാ.വിൻസെന്റ് വാരിയത്ത് കാർമ്മികത്വം വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |