അമ്പലപ്പുഴ : ദക്ഷ സ്കൂൾ ഓഫ് ആർട്സ് മൂന്നു ദിവസങ്ങളിലായി നടത്തുന്ന കുച്ചിപ്പുടി ശില്പശാലക്ക് തുടക്കമായി. അമ്പലപ്പുഴ പി .എൻ. പണിക്കർ സ്മാരക ഗവ. എൽ. പി സ്കൂൾ ആഡിറ്റോറിയത്തിൽ എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ബാലൻ അദ്ധ്യക്ഷയായി. പഞ്ചായത്തംഗങ്ങളായ സുഷമ രാജീവ്, പി .ജയലളിത, ദക്ഷ മാനേജിംഗ് ഡയറക്ടർ ആർ. എൽ. വി ദേവിക സുന്ദർ, കീർത്തി അരുൺ എന്നിവർ സംസാരിച്ചു. ശരണ്യ അർ നായർ സ്വാഗതം പറഞ്ഞു. നർത്തകിയും ചലച്ചിത്ര താരവുമായ ഡോ. രചനാ നാരായണൻകുട്ടിയാണ് ക്യാമ്പ് നയിക്കുന്നത്. ബുധനാഴ്ച സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |