ആലപ്പുഴ : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ കുട്ടികളെ കായികരംഗത്ത് കളികൾ ശാസ്ത്രീയമായി പഠിപ്പിക്കുന്നതിനു സ്ഥിരം പരിശീലകരെ സ്പോർട്സ് കൗൺസിലുകളിൽ നിയമിക്കണമെന്ന് ദേശീയ കായിക വേദി ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു . സംസ്ഥാന പ്രസിഡന്റ് s നജുമുദീൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു .ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീജിത്ത് പത്തിയൂർ ,കായിക വേദി സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കൊരമ്പള്ളിൽ ,സെക്രട്ടറി ജയകുമാർ തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ജില്ലാ പ്രസിഡന്റ് അർജുൻ ആര്യക്കരവെളി അദ്ധ്യക്ഷത വഹിച്ചു . നിയോജകമണ്ഡലം പ്രസിഡന്റ് ആയുഷ് ആന്റണി സ്വാഗതവും എസ്.അഭിലാഷ് നന്ദിയും പറഞ്ഞു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |