ബാലുശ്ശേരി: കാർഷിക പദ്ധതിക്കായി ലോക ബാങ്ക് അനുവദിച്ച തുക വകമാറ്റിയതുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബാലുശ്ശേരി നിയോജക മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി പനങ്ങാട് കൃഷി ഭവന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റ് സുജിത്ത് കറ്റോട് അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, കെ.സി സുരേശൻ, സി.കെ മൊയ്തീൻകോയ, മോഹൻദാസ് തലയാട്, കെ.പി സത്യൻ, ഉബൈദ് മണവയൽ, ഐ.രവീന്ദ്രൻ, ഇസ്മയിൽ രാരോത്ത്, ദിനകരൻ നായർ ,സുകൃതി തങ്കമണി, സി.പി. ബാലകൃഷ്ണൻ, എൻ.പി രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |