മേപ്പയ്യൂർ: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ സംഗമവും കരിങ്കൊടി പ്രകടനവും നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. പറമ്പാട്ട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. കമ്മന അബ്ദുറഹ്മാൻ , കെ.പി. രാമചന്ദ്രൻ, എം.എം. അഷ്റഫ്, പി.കെ. അനീഷ് , കെ.എം.എ അസീസ്, ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ശ്രീനിലയം വിജയൻ, കീഴ്പോട്ട് അമ്മത്, റാബിയ എടത്തിക്കണ്ടി, സി.എം. ബാബു എന്നിവർ പ്രസംഗിച്ചു. സുധാകരൻ പുതുക്കുളങ്ങര, കീഴ്പോട്ട് പി മൊയ്തി , പെരുമ്പട്ടാട്ട് അശോകൻ,ആർ.കെ. ഗോപാലൻ, ഹുസൈൻ കമ്മന, കെ.കെ അനുരാഗ്, വി.പി. ജാഫർ,റിഞ്ചു രാജ്, അജ്നാസ് കാരയിൽ, കെ.എം. ശ്യാമള , ഷർമിന കോമത്ത് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |