ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ.2018 നേടിയ വൻ വിജയത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്നു. ബിഗ് ബഡ്ജറ്റിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ഇതാദ്യമായാണ് ജയറാമും ജൂഡും ഒരുമിക്കുന്നത്. ചിത്രീകരണം വൈകാതെ ആരംഭിക്കും എന്നാണ് വിവരം. കഴിഞ്ഞവർഷം റിലീസ് ചെയ്ത മികച്ച വിജയം നേടിയ അബ്രഹാം ഒാസ്ളലറിനുശേഷം ജയറാം മലയാളത്തിൽ അഭിനിച്ചിട്ടില്ല. ഒരുകാലത്ത് മലയാളത്തിലെ നായകനിരയിൽ മിനിമം ഗ്രാരന്റിയുള്ള നടനായിരുന്നു ജയറാം. കുടുംബ പ്രേക്ഷകരാണ് ജയറാം ചിത്രങ്ങളെ കൈനീട്ടി സ്വീകരിച്ചത്. രാജസേനൻ, സത്യൻ അന്തിക്കാട് എന്നിവരുടെ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ജയറാം നായകനായി തിളങ്ങി. അതേസമയം മലയാളത്തിൽ ഉടൻ തന്നെ മികച്ച രണ്ട് മൂന്നുചിത്രങ്ങളുടെ ഭാഗമാകുമെന്ന് അടുത്തിടെ ജയറാം വ്യക്തമാക്കിയിരുന്നു.
ദിലീഷ് പോത്തൻ, ഗിരീഷ് എ.ഡി എന്നിവരുടെ ചിത്രങ്ങളിൽ ജയറാം അഭിനയിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനും ജയറാം ഒരുങ്ങുന്നുണ്ട്.
അതേസമയം സൂര്യ നായകനായ റെട്രോ ആണ് ജയറാമിന്റേതായി ഒടുവിൽ റിലീസ് ചെയ്ത തമിഴ് ചിത്രം. ചിത്രത്തിൽ ജയറാമിന്റെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡോ. ചാപ്ളിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. തെലുങ്കിൽ ഗെയിം ചേഞ്ചർ ആണ് ഒടുവിൽ റിലീസ് ചെയ്ത ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |