ചാരുംമൂട് : എൽ.ഡി.എഫ് സർക്കാരിന്റെ ദുർഭരണത്തിനെതിരെ യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ കരിദിനാചരണം നടത്തി. ടൗൺ ചുറ്റിയുള്ള പ്രകടനത്തിനു ശേഷം നടന്ന യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.ഗോപൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ രാജൻ പൈനുംമൂട്, ജി.ഹരിപ്രകാശ്, അനി വർഗ്ഗീസ്, എസ്. അൻസാരി, അഡ്വ.കെ. സണ്ണിക്കുട്ടി, നൈനാൻ സി.കുറ്റിശ്ശേരിൽ, കുഞ്ഞുമോൾ രാജു, എം.ദിലീപ്ഖാൻ, എം.നദീർ എം.അമൃതേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |