ഓരോ സീസണിലും വില്‍പ്പന കൂടുകയും കുറയുകയും ചെയ്യുന്ന ഒരുപാട് സാധനങ്ങളുണ്ട് വിപണിയില്‍. അത്തരത്തില്‍ കാലാവസ്ഥയില്‍ പ്രതീക്ഷയര്‍പ്പിച്ച ചിലര്‍ക്ക് തിരിച്ചടി കിട്ടിയ വേനല്‍ക്കാലമാണ് ഇത്തവണ കടന്ന് പോയത്. 2024ലെ കാലാവസ്ഥയ്ക്ക് സമാനമായിരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ചൂടിന് അത്രത്തോളം തീവ്രതയുണ്ടാകാത്തതതാണ് കച്ചവടക്കാര്‍ക്ക് തിരിച്ചടിയായത്. വേനല്‍ സീസണിലെ കച്ചവടത്തിലൂടെ ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയാണ് മങ്ങിയത്.
2024ല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ചൂട് പതിവിലും കൂടുതലും ഒപ്പം ദൈര്‍ഘ്യമുള്ളതുമായിരുന്നു. ഇത് ഈ വര്‍ഷവും ആവര്‍ത്തിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടത്. പക്ഷേ ചൂട് കൂടിയില്ല, മാത്രവുമല്ല മിക്ക സംസ്ഥാനങ്ങളിലും വേനല്‍ മഴ ശക്തമായി ലഭിക്കുകയും ചെയ്യും.
എ.സി നിര്‍മാതാക്കള്‍ മുതല്‍ ചൂടിനെ പ്രതിരോധിക്കുന്ന പൗഡര്‍ നിര്‍മാണ കമ്പനികള്‍ക്ക് വരെ കാലാവസ്ഥ മാറ്റം പ്രതിസന്ധി സൃഷ്ടിച്ചതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏപ്രിലിലും മെയിലും വില്പനയില്‍ 25 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണയും ഉഷ്ണതരംഗ സാധ്യത ഉണ്ടാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതനുസരിച്ച് എ.സി, ബീവറേജസ്, ടാല്‍ക്കം പൗഡര്‍ കമ്പനികള്‍ ഉത്പാദനം കൂട്ടിയിരുന്നു. എന്നാല്‍ ഇത്തവണ വേനല്‍ കനത്തതുമില്ല, മണ്‍സൂണ്‍ നേരത്തെ എത്തുകയും ചെയ്തു. സാധാരണഗതിയില്‍ വില്‍പ്പന ഉയര്‍ന്ന് നില്‍ക്കുന്ന ഫെബ്രുവരി - മേയ് മാസങ്ങളില്‍ ആണ്. ഈ മാസങ്ങളിലെ കച്ചവടം കുറഞ്ഞതോടെ ഇനിയുള്ള ഉത്പാതനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |