കൊല്ലം: കളക്ടറുടെ ഔദ്യോഗിക ഇ-മെയിലിൽ ഇന്നലെ ബോംബ് ഭീഷണി സന്ദേശമെത്തി. വൈകിട്ട് മൂന്നരയ്ക്ക് ആർ.ഡി.എക്സ് മിശ്രിതം ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് കളക്ടറേറ്റിൽ ബോംബ് ഭീഷണി എത്തുന്നത്.
ഇന്നലെ രാവിലെ 6.10നാണ് ഭീഷണി സന്ദേശമെത്തിയത്. പത്തരയോടെ വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് കളക്ടറുടെ ചേംബറടക്കം പരിശോധിച്ചു. വാഹനങ്ങൾ പരിശോധിച്ചു. വിവിധ ആവശ്യങ്ങൾക്കെത്തിയവരെയും പരിശോധനയ്ക്ക് വിധേയമാക്കി. വാഹനം പ്രവേശിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ ഏപ്രിൽ 24ന് വന്ന ഭീഷണി സന്ദേശത്തിലേതിന് സമാനമായ വിവരങ്ങൾ തന്നെയാണ് ഇന്നലെയും ആവർത്തിച്ചത്. തമിഴ്നാട് സ്വദേശിയായ വ്ലോഗറെ വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി ചെന്നൈ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് സ്ഫോടനം നടത്തുന്നതെന്നാണ് ഇംഗ്ലീഷിലുള്ള ഭീഷണി സന്ദേശത്തിൽ പറയുന്നത്. സന്ദേശം അമേരിക്കയിൽ നിന്നാണെന്നാണ് നിഗമനം. ഇക്കഴിഞ്ഞ മാർച്ച് 18നും കളക്ടറുടെ ഔദ്യോഗിക ഇ- മെയിലിൽ ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |