കല്ലമ്പലം : അഴിമതിക്കും ലഹരിക്കും വർഗീയതയ്ക്കുമെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീർ നയിക്കുന്ന പദയാത്ര ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ കിളിമാനൂരിൽ നിന്നാരംഭിച്ച് ആലംകോട് ജംഗ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് സുഹൈൽ ആലംകോട് അദ്ധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബൻഷാ ബഷീർ സ്വാഗതം പറഞ്ഞു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.ജി.ഗിരികൃഷ്ണൻ, ജില്ല വൈസ് പ്രസിഡന്റ് സൈദലി കൈപ്പാടി,കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഹമ്മദ് കബീർ,ഡി.സി.സി ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ,ദീപഅനിൽ,മേവർക്കൽ നാസർ,ഹാജ നുജും,ഹരികൃഷ്ണൻനായർ,നാസർപള്ളിമുക്ക്, അഷറഫ് ആലംകോട് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |