പറവൂർ: കോട്ടപ്പുറം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ (കിഡ്‌സ്) ഡയറക്ടറായി ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശേരി നിയമിതനായി. രൂപതയുടെ ഫാമിലി അപ്പോസ്തലേറ്റ് ആൻഡ് ബി.സി.സി. ഡയറക്ടർ, കെ.ആർ.എൽ.സി.സി. ഫാമിലി കമ്മിഷന്റെ അസോസിയേറ്റഡ് സെക്രട്ടറി, ജ്ഞാനദീപവിദ്യാപീഠം കോളേജ് മാനേജർ, കിഡ്‌സ് അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി കാന ഇൻസ്റ്റിറ്റ്യൂട്ടിൽ സൈക്കോളജി ആൻഡ് കൗൺസിലിംഗ് വിഭാഗത്തിൽ ഫാമിലി ആൻഡ് മാര്യേജ് എന്ന വിഷയത്തിൽ ലൈസന്‍ഷ്യേറ്റ് നേടിയിട്ടുണ്ട്. മേത്തല, കുര്യപ്പിള്ളി, വി.പി. തുരുത്ത് എന്നിവിടങ്ങളിൽ പ്രീസ്റ്റ് ഇൻ ചാർജായും കൂട്ടുകാട്, ഗോതുരുത്ത് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രീസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |