കുഴൽമന്ദം: ആശമാരുടെ സമരയാത്രയ്ക്ക് കുഴൽമന്ദത്ത് സ്വീകരണം നൽകി. സമരയാത്രാ ക്യാപ്റ്റൻ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ.ബിന്ദുവിനെ പൊന്നാടയണിയിച്ചു. കെ.മായാണ്ടി അദ്ധ്യക്ഷത വഹിച്ച സമ്മേളനം സ്വാഗതസംഘം ജില്ലാ ചെയർമാൻ വിളിയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പാലക്കാട് കർഷക മുന്നേറ്റം നേതാവ് സജീഷ് കുത്തനൂർ, ആശാ വർക്കർ ലീലാ പ്രകാശൻ, കുഴൽമന്ദം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ.സി.ബോസ്, കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, സി.എം.പി ഏരിയ സെക്രട്ടറി എസ്.വാസുദേവൻ, കെ.പി.സി.സി മെമ്പർ സി.പ്രകാശ്, സ്വരാജ് ഇന്ത്യ രമണൻ, ഹരിത ഡെവലപ്‌മെന്റ് അസോസിയേഷൻ പ്രതിനിധി ആറുമുഖൻ പത്തിച്ചിറ, മനുഷ്യാവകാശ പ്രവർത്തകൻ വിളയോടി ശിവൻകുട്ടി, കുഴൽമന്ദം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജയപ്രകാശ് എന്നിവർ സംസാരിച്ചു. വൈറ്റ് റോസ് സാംസ്‌കാരിക കൂട്ടായ്മ ആശമാരുടെ ജീവിതം വരച്ചു കാട്ടുന്ന 'ആശാഭരിതം' തെരുവുനാടകം അവതരിപ്പിച്ചു. സംസ്ഥാനമെമ്പാടുമുള്ള പൊരുതുന്ന മനുഷ്യ ഹൃദയങ്ങളെ ഒരുമിച്ച് ചേർത്ത് ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോട് കൂടി സമരയാത്ര സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |