പത്തനംതിട്ട : ഇന്ത്യ കണ്ട വ്യത്യസ്ഥനും മിസ്റ്റർ ക്ലീനുമായ നേതാവായിരുന്നു കോൺഗ്രസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 34ാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ വിവരസാങ്കേതിക വിപ്ലവത്തിന്റെ കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകി ശാസ്ത്ര സാങ്കേതിക രംഗത്ത് ഉൾപ്പെടെ രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ഭാവന സമ്പന്നനും പ്രായോഗിക വാദിയുമായ ഭരണകർത്താവായിരുന്നു രാജീവ് ഗാന്ധി.
തമിഴ് വിഘടനവാദത്തിനെതിരെ സ്വീകരിച്ച ഉറച്ച നടപടികളാണ് അദ്ദേഹത്തിന്റെ വിലപ്പെട്ട ജീവൻ നഷ്ടപ്പെടുത്തിയതെന്നും ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ രാജീവ്ജി ജീവിക്കുന്ന സ്മരണയാണെന്നും പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കെ.കെ.റോയിസൺ, ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, കാട്ടൂർ അബ്ദുൾസലാം, കെ.ജാസിംകുട്ടി, റോജിപോൾ ദാനിയേൽ, ജി.രഘുനാഥ്, ഷാം കുരുവിള, വി.റ്റി.അജോമോൻ, കെ.ജി.അനിത, സിന്ധു അനിൽ, നേതാക്കളായ രജനി പ്രദീപ്, എ.കെ.ലാലു, അലൻ ജിയോ മൈക്കിൾ, കെ.ജി.റജി, നഹാസ് പത്തനംതിട്ട, ജെറി മാത്യു സാം, അജീബ എം സാഹിബ്, റനീസ് മുഹമ്മദ്, ടെറ്റസ് കാഞ്ഞിരമണ്ണിൽ, നാസർ തോണ്ടമണ്ണിൽ, ജോമോൻ പുതുപ്പറമ്പിൽ, അബ്ദുൾകലാം ആസാദ്, അജി അലക്സ്, സജി അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |