കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്തിന്റെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 15 ശതമാനം ഉയർന്ന് 172.49 കോടി രൂപയായി. മുൻവർഷമിത് 149.38 കോടി രൂപയായിരുന്നു. അവലോകന കാലയളവിൽ 750 കോടി രൂപയാണ് മൊത്തം വരുമാനം. നികുതിക്ക് മുൻപുള്ള ലാഭം മുൻവർഷത്തേക്കാൾ 15 ശതമാനം ഉയർന്ന് 228 കോടി രൂപയായി.
ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മൊത്തം വരുമാനം 177 കോടി രൂപയായി. ഇക്കാലയളവിൽ അറ്റാദായം 32 കോടി രൂപയാണ്. ഒരു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1.50 രൂപ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.
യു.എ.ഇയിലും ഇതര ഗൾഫ് രാജ്യങ്ങളിലുമുള്ള മുൻനിര ഉപഭോക്താക്കളുടെ നിക്ഷേപ ആവശ്യങ്ങൾ നിറവേറ്റാൻ ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിൽ പുതിയ സ്ഥാപനം ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചെന്ന് ജിയോജിത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |