കുട്ടനാട് എൽ. ഡി. എഫ് സർക്കാരിൻ്റെ വാർഷികത്തിനെതിരെ യു.ഡി.എഫ് കുട്ടനാട് നിയോജകമണ്ധലം കമ്മറ്റിയുടെ നേതൃത്വത്തിൽ എടത്വായിൽ നടന്ന കരിദിനാചരണവും മാർച്ചും പ്രതിഷേധ സമ്മേളനവും കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു.
കുട്ടനാടൻ കർഷകരുടെ നെല്ലിന്റെവില നൽകാൻ പോലും തയ്യാറാകാതെ അവരുടെ ജീവൻ പണയപ്പെടുത്തിയാണ് സർക്കാർ വാഷിക മാമാങ്കം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ അദ്ധ്യക്ഷനായി. , ബാബു വലിയവീടൻ, സജി ജോസഫ് , ടിജിൻ ജോസഫ് , കെ. പി സുരേഷ്, ബ്ലസ്റ്റൺതോമസ് തുടങ്ങിയവർ പ്രസംഗിച്ചു. കൺവീനർ തങ്കച്ചൻ വാഴെച്ചിറ സ്വാഗതവും ആൻ്റണി സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |