തൃശൂർ: ആവശ്യമായ ആസൂത്രണമില്ലാത്തതാണ് ജില്ലയിൽ അദ്ധ്യാപക പരിശീലന പരിപാടി പരാജയപ്പെടാനുള്ള പ്രധാന കാരണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാർ നിർദ്ദേശം ഉണ്ടായിട്ടും അംഗീകൃത സംഘടനകളുടെ യോഗം വിളിക്കാൻ ഡി.ഡി.ഇ തയ്യാറായില്ല. മോണിറ്ററിംഗ് കമ്മിറ്റികളിൽ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തണം എന്നുള്ള സ്റ്റേറ്റ് ക്യൂ ഐ.പി യോഗം തീരുമാനവും ജില്ലയിൽ നടപ്പിലായില്ലെന്നും കെ.പി.എസ്.ടി.എ ആരോപിച്ചു.
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് ശ്രീപത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയപ്രകാശ് പാറപ്പുറത്ത്, സി.എ.മുഹമ്മദ് റാഫി, ടി.യു.ജയ്‌സൺ, റെയ്ജു പോൾ, കെ.ജെ.ജോബി, സി.ജെ.റെയ്മണ്ട് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |