കൊട്ടാരക്കര: എൽ.ഡി എഫ് സർക്കാർ പൊതുഖജനാവിലെ പണം ചെലവഴിച്ച് വാർഷിക മാമാങ്കം നടത്തുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൊട്ടാരക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് കൺവീനർ ബേബി പടിഞ്ഞാറ്റിൻകര അദ്ധ്യക്ഷനായി. യു.ഡി.എഫ് നേതാക്കളായ കെ.എസ്. വേണുഗോപാൽ, കുളക്കട രാജു, പള്ളത്ത് സുധാകരൻ, ആർ.രാജശേഖരൻപിള്ള, മണിമോഹനൻ നായർ, അഹമ്മദ് ഷാ, അഡ്വ. ഉണ്ണികൃഷ്ണൻ, സോമശേഖരൻനായർ, വെളിയം ഉദയകുമാർ, കെ.ജി. അലക്സ്, എഴുകോൺ നാരായണൻ,ജയപ്രകാശ് നാരായണൻ, ചന്ദ്രശേഖരൻ,ആർ.രശ്മി, ഒ.രാജൻ, അഡ്വ. ശിവശങ്കരപിള്ള, കണ്ണാട്ട് രവി, വി.ഫിലിപ്പ്, കോശി കെ ജോൺ, ബ്രിജേഷ് ഏബ്രഹാം, പി. ഹരികുമാർ, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |