മലപ്പുറം: വിദ്യാർത്ഥികളുടെ സുരക്ഷിതയാത്ര ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ അദ്ധ്യായനവർഷാരംഭത്തിന്റെ മുന്നോടിയായി മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും ഡ്രൈവർമാർക്കുള്ള ബോധവൽക്കരണ ക്ലാസും മേൽമുറി മാദിൻ അക്കാദമിയിൽ വച്ച് സംഘടിപ്പിച്ചു. പരിശോധനയ്ക്കായി ഹാജരാക്കിയ 153 വാഹനങ്ങളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ 121 വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചു നൽകി. തകരാറുകൾ കണ്ടെത്തിയ 32 വാഹനങ്ങളെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായി മടക്കി അയച്ചു.കുട്ടികളോടുള്ള പെരുമാറ്റ രീതികളുടെ പ്രാധാന്യത്തെ കുറിച്ചു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ജി.ദിലീപ് കുമാർ ക്ലാസ്സെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |