ആലപ്പുഴ: വാച്ച് ടവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. മനു കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ വിനു പാലയ്ക്കൽ, ഷിന്റോ സെബാസ്റ്റ്യൻ, സാജൻ മാത്യു, ഡോളി സാജൻ, നൂറൻ ഖാൻ, ജോയൽ മാത്യു, ഉഷ മാത്യു, ജിനു ഫ്രാൻസീസ്, റോഷൻ ജെയിംസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരിവിരുദ്ധ ജാഗ്രതാ സമിതിക്കും രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |