ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല കുടുംബശ്രീ സർഗോത്സവം 'അരങ്ങ് 2025' സംഘടിപ്പിച്ചു. ബ്ലോക്ക് ക്ലസ്റ്റർ മത്സരങ്ങളിൽ നിന്ന് യോഗ്യത നേടിയ ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ അയൽക്കൂട്ംട, ഓക്‌സിലറി ഗ്രൂപ്പ്, ട്രാൻസ്ജെൻഡർ അയൽക്കൂട്ടങ്ങൾ എന്നിവയിൽ നിന്നുമായി 260ഓളം പേർ പങ്കെടുത്തു. മത്സരത്തിൽ 61 പോയിന്റുകൾ നേടി ഹരിപ്പാട് നഗരസഭ സി.ഡി.എസ് ഓവറോൾ കിരീടം നേടി. 18 പോയിന്റുകളുമായി തകഴി സി.ഡി.എസ് രണ്ടാം സ്ഥാനത്തും, 17 പോയിന്റുകളുമായി അരൂർ സി.ഡി.എസ് മൂന്നാം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |