ഗുരുവായൂർ: അമൃത് കുടുംബശ്രീ എൻ.യു.എൽ.എം സംയോജന പദ്ധതിയായ അമൃതമിത്രയുടെ ഭാഗമായി ഹരിത നഗരം ക്യാമ്പയിൻ വുമൺ ഫോർ ട്രീസ് ഗുരുവായൂർ നഗരസഭയിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു. എ.എം ഷെഫീർ, ഷൈലജ സുധൻ, ബിന്ദു അജിത് കുമാർ, സിന്ധു ഉണ്ണി, ദീപ ബാബു, അമ്പിളി ഉണ്ണിക്കൃഷ്ണൻ, മോളി ജോയ്, ബിന്ദു, ജിഫി ജോയ്, ദിവ്യ, വി.എസ്. ദീപ എന്നിവർ സംസാരിച്ചു. ജലാശയങ്ങൾ, പാർക്കുകൾ എന്നിവയുടെ സമീപത്തും റോഡരികിലും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |