കൊച്ചി: പണ്ഡിറ്റ് കറുപ്പന്റെ 141-ാമത് ജന്മദിനം പണ്ഡിറ്റ്കറുപ്പൻ വിചാരവേദിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ചേരാനെല്ലൂർ അകത്തൂട്ട് തറവാട്ടിലെ കറുപ്പന്റെ സ്മൃതി മണ്‌ഡപത്തിൽ രാവിലെ പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. തുടർന്ന് നടന്ന കൂട്ടായ്മ വിചാരവേദി അദ്ധ്യക്ഷൻ എം.ടി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ പി.ഡി. സോമകുമാർ, സി.ജി. രാജഗോപാൽ, സി. ആർ. സന്തോഷ് കുമാർ, കെ. സദാനന്ദൻ, സുനിൽ തീരഭൂമി, പി.വി വിദ്യാസാഗർ, പി.എ. സുബ്രഹ്മണ്യൻ, എ.എസ്. അജിത്ത്കുമാർ, ഡോ. വി.ആർ.ചിത്ര, എം.ബി. ലാലിമ എന്നിവർ പ്രസംഗിച്ചു. ധീവരസഭ, മത്സ്യപ്രവർത്തക സംഘം എന്നിവയുടെ പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |