ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ ഡോക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. ഡോ. വരുേണശ് ദുബെ സ്ത്രീ വേഷം ധരിച്ച് സർക്കാർ ക്വാർട്ടേഴ്സിൽ മറ്റു പുരുഷൻമാരുമായുള്ള അശ്ലീല വീഡിയോചിത്രികരിക്കുകയും വിൽക്കുകയും ചെയ്തുവെന്നാണ് ഭാര്യ സിമ്പി പാണ്ഡെ ആരോപിച്ചത്. ഡോക്ടർ ക്രോസ് ഡ്രസിംഗ് ചെയ്യുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് ഭാര്യയുടെ ആരോപണം. അതേസമയം ആരോപണങ്ങൾ നിഷേധിച്ച വരുൺ ദുബെ ഡീപ്ഫേക്ക് വീഡിയോ ഉപയോഗിച്ച് തന്റെ സ്വത്ത് തട്ടിയെടുക്കാൻ ഭാര്യ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
സന്ത് കബീർ നഗർ ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ സൂപ്പർവൈസറായിരുന്ന വരുണേഷും സിമ്പി പാണ്ഡെയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഗോരഖ്പൂരിലെ വീട്ടിൽ തന്നെ ഉപേക്ഷിച്ച് ക്വാർട്ടേഴ്‌സിൽ കഴിയുന്ന ഭർത്താവ് അവിടെ അശ്ലീല പ്രവർത്തനങ്ങൾ നടത്തുകയാണ് എന്നാണ് സിമ്പി പാണ്ഡെ ആരോപിക്കുന്നത്. ഒരു പെയ്ഡ് വെബ്സൈറ്റിൽ തനിക്ക് ചില വീഡിയോകൾ ലഭിച്ചു. പണം നൽകി സൈറ്റിൽ കയറിയ താൻ ഭർത്താവിന്റെ ചില വീഡിയോകൾ കണ്ടു. വീഡിയോകൾ വീട്ടിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ഭർത്താവിനോട് ഇതിനെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം തന്നെയും തന്റെ സഹോദരനെയും മർദ്ദിച്ചുവെന്നും സിമ്പി പരാതിയിൽ പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് ഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തി ഇയാൾക്കെതിരെ കേസെടുത്തു.
എന്നാൽ താൻ ഇല്ലാത്തപ്പോൾ അജ്ഞാതരായ പുരുഷന്മാർ വീട്ടിൽ വരുന്നത് സംബന്ധിച്ച് ഭാര്യയുമായി തർക്കമുണ്ടായിരുന്നുവെന്നാണ് വരുണേഷ് പറയുന്നത്, പിതാവ് മരിക്കുകയും കോടിക്കണക്കിന് രൂപയുടെ കുടുംബ സ്വത്ത് തനിക്ക് ലഭിക്കുകയും ചെയ്തതോടെ സ്ഥിതി വഷളായെന്നും അദ്ദേഹം വീഡയോ സന്ദേശത്തിൽ പറഞ്ഞു. തന്റെ നേരെ വധശ്രമവും ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |