അമ്പലപ്പുഴ: ആശാ സമര രാപകൽ യാത്രയുടെ സ്വാഗത സംഘം രൂപീകരണം മുൻ എം.പി ഡോ.കെ.എസ്. മനോജ് ഉദ്ഘാടനം ചെയ്തു. എസ്. സുരേഷ് കുമാർ അദ്ധ്യക്ഷനായി. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് 3 മാസത്തിലേറെയായി നടന്നുവരുന്ന രാപകൽ സമരത്തിന്റെ ഭാഗമായി കാസർകോട് നിന്ന് ആരംഭിച്ച ആശാ സമര യാത്ര ജൂൺ 5, 6,7 തീയതികളിൽ ആലപ്പുഴ ജില്ലയിൽ എത്തിച്ചേരും .ജൂൺ. 5 ന് തീയതി തണ്ണീർമുക്കത്ത് നിന്ന് ആരംഭിക്കുന്ന യാത്ര ജൂൺ 6 ന് 11.30 ന് അമ്പലപ്പുഴയിൽ എത്തുമ്പോൾ സ്വീകരണം നല്കുവാനായി അഡ്വ.ആർ. സനൽകുമാർ ചെയർമാനായാണ് സ്വാഗത സംഘം രൂപീകരിച്ചത്. റ്റി.എ ഹാമിദ് ,എൽ ഹരിദാസ് ,എസ്. സുരേഷ് കുമാർ, സി.അനിൽകുമാർ എന്നിവരാണ് രക്ഷാധികാരികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |