അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിരിപ്പുകാർക്കായി നിർമ്മിച്ച കെട്ടിടങ്ങൾ എത്രയും വേഗം തുറന്നു കൊടുക്കണമെന്ന് ആർ.ജെ.ഡി അമ്പലപ്പുഴ നിയോജക മണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോടികൾ മുടക്കി പണിത ഈ കെട്ടിടങ്ങൾ തുറന്നു പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ സമരനടപടികളുമായി മുന്നോട്ടു പോകുവാൻ യോഗം തീരുമാനിച്ചു. യോഗം ജില്ലാ പ്രസിഡന്റ് സാദിക് എം മാക്കിയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സാദിഖ് ഉലഹൻ അദ്ധ്യക്ഷനായി. മോഹൻ സി.അറവന്തറ,,ജമാൽ പള്ളാത്തുരുത്തി എ. എ. റഷീദ് , ഉഷാകുമാരി, സ്മിത എന്നിവർ സംസാരിച്ചു . നിയോജക മണ്ഡലം പ്രസിഡന്റായി മോഹൻ സി.അറവുന്തറയെയും ജനറൽ സെക്രട്ടറിയായി എ.എ .റഷീദിനെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |