ചാരുംമൂട് : പിണറായി സർക്കാരിന്റെ വാർഷികാഘോഷം ആർ.എസ്.പി പ്രതിഷേധ ദിനമായി ആചരിച്ചു. അഴിമതിയും ധൂർത്തും നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന പിണറായി സർക്കാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി മാവേലിക്കര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ പ്രകടനം നടത്തി. അഡ്വ.കെ. സണ്ണിക്കുട്ടി, എൻ. ഗോവിന്ദൻ നമ്പൂതിരി, എം.അമൃതേശ്വരൻ, മധുസൂദനൻ ഉണ്ണിത്താൻ,പ്രതാപൻ, കെ.ജോർജുകുട്ടി, അഡ്വ.എസ്.സുമേഷ്, കെ.ആർ.ശങ്കരൻകുട്ടി, തുളസീധരൻ പിള്ള,, രാമചന്ദ്രൻ പിള്ള, ജി. രാജൻ, കെ.അനിയൻ, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |