തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രാധാന്യം ഗവേഷണത്തിനാണെന്നും അതിനു സർക്കാർ പ്രാധാന്യം നൽകുന്നതായും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോളേജ് ഒഫ് എൻജിനിയറിംഗ് സംഘടിപ്പിച്ച കൺട്രോൾ, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടിംഗ് എന്നിവയെക്കുറിച്ചുള്ള ആറാമത് അന്താരാഷ്ട്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ. സുരേഷ്, ജപ്പാൻ യാഹൂവിലെ സീനിയർ റിസർച്ചർ ഡോ. അഖികോ കെൻ സുഗിയാമ, വി.എസ്.എസ്.സി സ്പേസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം ഡയറക്ടർ ഡോ. യു പി രാജീവ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |