കയ്പമംഗലം: ചെന്ത്രാപ്പിന്നി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 32 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സെക്രട്ടറി എം.എസ്.പ്രമീളക്ക് യാത്രയയപ്പ് നൽകി. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അധ്യക്ഷനായി. നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ.ജ്യോതി പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം എം.കെ.ഫൽഗുണൻ, പഞ്ചായത്തംഗം ഷൈജ ഷാനവാസ്, ബാങ്ക് പ്രസിഡന്റ് ഹരിലാൽ മാണിയത്ത്, വൈസ് പ്രസിഡന്റ് എം.എം.ഗിരീന്ദ്ര ബാബു, മുൻ ബാങ്ക് പ്രസിഡന്റ്മാരായ ടി.എൻ.അജയകുമാർ, എം.സി.കെ.ഇബ്രാഹിംക്കുട്ടി, പി.സി.രാജീവ്, ഷീന വിശ്വൻ, സി.ബി.അബ്ദുൾ സമദ്, പി.ഡി.സജീവൻ, മുഹമ്മദ് ഹാജി, ടി.എ.അബ്ദുൾ മജീദ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |