തൃശൂർ: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ ഡാമുകളുടെ സുരക്ഷാ അവലോകനം ചെയ്യാൻ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിൽ ഡാം മാനേജ്‌മെന്റ് യോഗം ചേർന്നു. ജില്ലയിൽ ആകെയുള്ള എട്ട് ഡാമുകളിൽ മേജർ ഇറിഗേഷന്റെ പീച്ചി, വാഴാനി, ചിമ്മിനി ഡാമുകളും കെ.എസ്.ഇ.ബിയുടെ പെരിങ്ങൽക്കുത്ത് ഡാമും കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് കളക്ടർ പറഞ്ഞു. കുറഞ്ഞ സമയംകൊണ്ട് വലിയ അളവിൽ ജലം പുറത്തേക്കൊഴുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പ്രപ്പോസ്ഡ് റൂൾ കർവ് കർശനമായി പാലിക്കണമെന്നും ജില്ലാഭരണകൂടത്തിനെയും ദുരന്തനിവാരണ അതോറിറ്റിയെയും അറിയിക്കണം.
ഇടിയഞ്ചിറയിൽ വർക്ക് ഒരാഴ്ചയ്ക്കകം തീർക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. രാത്രികാലങ്ങളിൽ ഷട്ടറുകൾ തുറക്കാൻ അനുവദിക്കില്ലെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |