തലയോലപ്പറമ്പ് : വൈദ്യുതി പുന:സ്ഥാപിക്കാത്തതിനെ തുടർന്ന് കെ.എസ്.ഇ.ബി ഓഫീസിലെത്തി യുവതി ആത്മഹത്യാഭീഷണി മുഴക്കി. തലയോലപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫീസിൽ ശനിയാഴ്ചയാണ് സംഭവം. തലയോലപ്പറമ്പ് കോലത്താർ സ്വദേശിനിയായ 34 കാരിയാണ് ഓഫീസിന് പുറത്തുള്ള പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് കെട്ടിയ ശേഷം ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലുമാണ് വൈദ്യുതിപോയത്. ജീവനക്കാർ ഇതിനിടെ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത് ഭർത്താവ് എത്തി യുവതിയെ അറിയിച്ചെങ്കിലും യുവതി ഇവിടെ നിന്ന് പോകാൻ തയ്യാറായില്ല. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മഴയിലും കാറ്റിലും ദിവസങ്ങളായി തലയോലപ്പറമ്പ് സെഷൻ ഓഫീസിന് കീഴിലുള്ള പല ഭാഗങ്ങളിലും പോസ്റ്റുകളും മറ്റും ഒടിഞ്ഞ് വൈദ്യുതി വിതരണം തകരാറിലാണെന്നും ഇത് പുന:സ്ഥാപിച്ച് വരികയാണെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |