അന്തിക്കാട്: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളായ സി.ജി.ശാന്തകുമാറിന്റെ പത്തൊമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അന്തിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ സ്മാരക സ്തൂപത്തിൽ സി.പി.എം മണലൂർ ഏരിയ സെക്രട്ടറി പി.എ.രമേശൻ പതാക ഉയർത്തി. കെ.ജി.ഭുവനൻ അദ്ധ്യക്ഷനായി. എ.വി.ശ്രീവത്സൻ, കെ.വി.രാജേഷ്, ടി.ഐ.ചാക്കോ, സി.ആർ.ശശി, കെ.ആർ.രബീഷ്, വി.പി.പ്രേംശങ്കർ, വി.കെ.പ്രദീപ് എന്നിവർ സംസാരിച്ചു. ദീർഘകാലം അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്, ശ്രമിക് വിദ്യാപീഠം ഡയറക്ടർ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ്, ഗ്രീൻ ബുക്‌സ് ചെയർമാൻ, 25 ശാസ്ത്ര സാഹിത്യ ഗ്രന്ഥങ്ങൾക്ക് പുറമേ ബാലസാഹിത്യ കൃതികളും രചിച്ചിട്ടുണ്ട്. സമ്പൂർണ്ണ സാക്ഷരതാ പദ്ധതിയുടെ ഡയറക്ടറായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |