മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യു.ഡി.എഫ് സജ്ജമാണെന്നും ഒരു റൗണ്ട് പ്രവർത്തനം പൂർത്തിയാക്കിയതാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉൾപ്പെടെ കഴിഞ്ഞതാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കാത്തതിനാൽ തത്കാലം നിറുത്തിവച്ചതായിരുന്നു. എല്ലാംകൊണ്ടും യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണുള്ളത്. മലയോര മേഖലയിൽ കടുവയുടേത് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ നടക്കുന്നു. ഇതുൾപ്പെടെ ജനങ്ങളുടെ ഒരു വിഷയവും പരിഹരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ ജനങ്ങൾ വിധിയെഴുതും. പി.വി.അൻവറിനെ തിരഞ്ഞെടുപ്പിൽ സഹകരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |