പുനലൂർ: എസ്.എൻ.ഡി.പി യോഗം മാത്ര 3448-ാം നമ്പർ ശാഖയിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവത്കരണ ക്ലാസും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് മെമന്റോയും ക്യാഷ് അവാർഡ് വിതരണവും നടന്നു. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ ഉദ്ഘാടനം നിർവഹിച്ചു. പുനലൂർ എസ്.ഐ എം.എസ്.അനീഷ്
ക്ലാസ് നയിച്ചു. ശാഖാ പ്രസിഡന്റ് ആർ.ബേബി അദ്ധ്യക്ഷനായി. യൂണിയൻ കൗൺസിലർ ബി.ശശിധരൻ, പ്രാർത്ഥനാ സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ. വനിതാ സംഘം പ്രസിഡന്റ് നൈസിൽ ശരത്, വനിതാ സംഘം സെക്രട്ടറി ലതാവിജയൻ,വൈസ് പ്രസിഡന്റ് രമ്യ അനീഷ്,ശാഖാ കമ്മറ്റി അംഗങ്ങളായ വിജയൻ, സജി, സുനിൽകുമാർ, , വനിതാ സംഘം കമ്മിറ്റി അംഗം അജിത ബിജു,യൂണിയൻ പ്രതിനിധി സിനി ഗിരീഷ്, ഷൈലജ, രജനി ശ്രീകുമാർ, മാളവിക, നിഷ സുരേഷ്,വസന്ത വിജയൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി എ.അനീഷ് സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ശരത്ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |