കൊച്ചി: സംസ്ഥാനത്ത് 2025 മാർച്ച് വരെ നാലു വർഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളിൽ 629 എണ്ണത്തിനും കാരണം മദ്യമുൾപ്പെടെയുള്ള ലഹരി ഉപയോഗം. ഗതാഗത വകുപ്പ് സർക്കാരിന് നൽകിയ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അപകടങ്ങളിൽ 72 ജീവൻ പൊലിഞ്ഞു. നഗരങ്ങളിലാണ് കൂടുതലും അപകടം. തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ് ഏറ്റവും അധികം അപകടമുണ്ടായത് - 78 എണ്ണം. പട്ടികയിൽ രണ്ടാമത് എറണാകുളം സിറ്റിയാണ് - 68 അപകടം.
കോഴിക്കോട് നഗരത്തിൽ 64പേരും അപകടത്തിൽപ്പെട്ടു. കണ്ണൂരാണ് ഏറ്റവും കുറവ് അപകടം. അഞ്ച് എണ്ണം മാത്രം. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ അപകടമരണമുണ്ടായത്. നാലുവർഷത്തിനിടെ 12 പേരാണ് മരിച്ചത്. എറണാകുളം സിറ്റിയാണ് പട്ടികയിൽ രണ്ടാമത്. 10 പേർക്കാണ് കൊച്ചിയിലെ നിരത്തിൽ ജീവൻപൊലിഞ്ഞത്. ആലുപ്പുഴയിൽ ഏഴുപേർ ഇക്കാലയളവിൽ മരിച്ചു. കോഴിക്കോട് 20 പേർ വാഹനാപകടത്തിൽപ്പെട്ടെങ്കിലും ഒരാളുടെപോലും ജീവൻ നഷ്ടപ്പെട്ടില്ല.
അകത്താകും
മദ്യമോ മറ്റ് ലഹരി വസ്തുക്കളോ ഉപയോഗിച്ച ശേഷം വാഹനം ഓടിക്കുന്നവർക്കെതിരെ മോട്ടോർവാഹന നിയമം വകുപ്പ് 185 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. 10,000 രൂപ വരെ പിഴയും ആറ് മാസം വരെ തടവുമാണ് ശിക്ഷ. ആവർത്തിച്ചാൽ 15000 രൂപ വരെ പിഴയും രണ്ട് വർഷം വരെ തടവും ശിക്ഷ ലഭിക്കും.
എറണാകുളം ജില്ലയിലെ അപകടങ്ങൾ
• വർഷം, സിറ്റി, റൂറൽ
• 2021 ----4------5
• 2022---- 24-----6
• 2023---- 26-----8
• 2024----- 13-----6
• 2025------1------1
(മാർച്ച് 14 വരെ)
അപകടമരണങ്ങൾ
വർഷം, സിറ്റി, റൂറൽ
• 2021 -----1 ------2
• 2022-----4-------0
• 2023 -----2-------1
• 2024 -----2-------1
സംസ്ഥാനത്തെ അപകടങ്ങൾ
വർഷം - അപകടം - മരണം - പരിക്ക്
• 2021------ 2046----125 ----1994
• 2022------ 2168----175----2121
• 2023------ 2803----177 ----2788
• 2024------ 1992----113 ----2001
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |