കോതമംഗലം: കനത്ത മഴയെത്തുടർന്ന് പൂയംകുട്ടിയിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ മുതൽ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കാൽനട യാത്രയും സാദ്ധ്യമായിരുന്നില്ല. ഇതോടെ മണികണ്ഠൻചാലിലേയും വെള്ളാരംകുത്തിലേയും ആളുകൾക്ക് കുട്ടമ്പുഴയ്ക്കോ മറ്റിടങ്ങളിലേക്കോ പോകാൻ കഴിയാത്ത അവസ്ഥയായി. ഇതോടെ അത്യാവശ്യക്കാർക്കായി പഞ്ചായത്ത് കടത്തുവള്ളം ഏർപ്പെടുത്തി. പുഴയിലെ കുത്തൊഴുക്കിനെ തുടർന്ന് ബ്ലാവനയിലെ ജങ്കാർ സർവീസും നിറുത്തിവച്ചു. ഇതുമൂലം വിവിധഭാഗങ്ങളിലെ ആദിവാസികൾ ഉൾപ്പടെയുള്ളവരുടെ യാത്ര മുടങ്ങി. ആദിവാസി ഉന്നതികളിൽ റേഷൻ സാധനങ്ങളുൾപ്പടെ നേരത്തെ തന്നെ എത്തിച്ചിരുന്നു. കോതമംഗലത്ത് കുത്തുകുഴി - അടിവാട് റോഡിലെ കുടമുണ്ട പാലത്തിലും വെള്ളം കയറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |