കോഴിക്കോട്: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ഏപ്രിൽ മൂന്ന് മുതൽ ജില്ലയിലെ 30 കേന്ദ്രങ്ങളിലാണ് ക്യാമ്പ് നടന്നത്. ലഹരിക്കെതിരായ 'കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്‌പോർട്സ്' എന്ന ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ ക്യാമ്പുകളിൽ 1600 ഓളം കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനം സംസ്ഥാന സ്‌പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി.പി ദാസൻ ഉദ്ഘാടനം ചെയ്തു. ഒ.രാജഗോപാൽ അധ്യക്ഷത വഹിച്ചു. പ്രപു പ്രേംനാഥ്, ഇ കോയ, സാജേഷ് കുമാർ, ഷിനു തുടങ്ങിയവർ പ്രസംഗിച്ചു. സ്‌പോർട്സ് കൗൺസിൽ ബാഡ്മിന്റൺ അക്കാഡമിയിലെ കായിക താരങ്ങളെ ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |