പത്തനംതിട്ട : വന്യജീവിയാക്രമണങ്ങളിൽ നിന്ന് കൃഷിക്കും കർഷകർക്കും സംരക്ഷണം ആവശ്യപ്പെട്ട് കേരള കർഷകസംഘം നയിക്കുന്ന സംസ്ഥാനതല കർഷകമുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ 27, 28 തീയതികളിൽ സ്വീകരണം നൽകും.
നാളെ വൈകിട്ട് 5ന് അത്തിക്കയത്തും, 28ന് രാവിലെ 9.30ന് ചിറ്റാറിലും 10.30ന് കൂടലിലും ജാഥയ്ക്ക് വരവേൽപ്പ് നൽകും. വാർത്താസമ്മേളനത്തിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത്, സെക്രട്ടറി ആർ.തുളസീധരൻപിള്ള, സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം എ.പത്മകുമാർ , ജില്ലാ ട്രഷറർ ഡോ.സജി ചാക്കോ, ബി.സതീകുമാരി, അഡ്വ.ജനു മാത്യു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |