പേരാമംഗലം: തിങ്കളാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃശൂർ - ഗുരുവായൂർ റെയിൽപാളത്തിൽ മരം വീണതിനെ തുടർന്ന് മൂന്ന് ട്രെയിൻ സർവീസുകൾ മുടങ്ങി. അമല ചൂരക്കാട്ടുകര റെയിൽപാളത്തിന് സമീപം നിന്നിരുന്ന സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരമാണ് റെയിൽ പാളത്തിലേക്ക് കടപുഴകി വീണത്. ഇത് ഓവർഹെഡ് ഇലക്ട്രിക് ലൈനിനും തകരാറുണ്ടാക്കി. പുലർച്ചെ 5:50നും 6:50നും ഗുരുവായൂരിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകളും, രാവിലെ ഏഴരയ്ക്ക് തൃശൂർ ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോകേണ്ട ട്രെയിനും ഇതോടെ റദ്ദാക്കി. രാവിലെ എട്ടോടെ റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മരക്കൊമ്പ് മാറ്റി എട്ടേ കാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു. സമീപത്തെ മരങ്ങളും മുറിച്ചുമാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |