കൊല്ലം: എസ്.എൻ.ഡി.പി യോഗം തഴുത്തല 652-ാം നമ്പർ ശാഖ വനിതാസംഘം ഗുരുശ്രീ യൂണിറ്റിന്റെ വാർഷികം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് രാജമല്ലി രാജൻ അദ്ധ്യക്ഷയായി. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻ ദാസ്, സെക്രട്ടറി ബീന പ്രശാന്ത്, ശാഖ പ്രസിഡന്റ് വി.രാധാകൃഷ്ണൻ, യൂണിയൻ അസി. സെക്രട്ടറി കെ.നടരാജൻ, ശാഖ സെക്രട്ടറി പ്രജേഷ് എന്നിവർ സംസാരിച്ചു. വനിതാസംഘം സെക്രട്ടറി ഗീതാ അനിരുദ്ധൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |